Connect with us

Covid19

393 പേര്‍ക്ക് കൂടി കൊവിഡ്; പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,671 ആയി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരത്തിലേക്ക്. ഇന്ന് 393 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടയിലെ കൊവിഡ് കണക്കുകളിലെ ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ പത്തനംതിട്ടയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9,671 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 38 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 342 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 35 പേരുണ്ട്. ജില്ലയില്‍ ഇന്ന് ഒരു മരണം കൂടി കൊവിഡ് കണക്കുകളില്‍ ഉള്‍പ്പെടുത്തി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ച മല്ലപ്പുഴ സ്വദേശിയുടെതാണിത്. ശ്വാസകോശ കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു.

പത്തനംതിട്ട ജില്ലക്കാരായ 2,736 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2,617 പേര്‍ ജില്ലയിലും 119 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. ആകെ 20,488 പേര്‍ നിരീക്ഷണത്തിലാണ്. സര്‍ക്കാര്‍ ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് 3,519 സാമ്പിളുകള്‍ ശേഖരിച്ചു. 2,155 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.94 ശതമാനമാണ്.