Connect with us

Health

ലൂപസ് രോഗം എന്ത് ?, ലക്ഷണങ്ങള്‍

Published

|

Last Updated

ശരീരത്തിലെ വിവിധ അവയവങ്ങളെ ദീര്‍ഘകാലം ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ലൂപസ് അഥവ എസ് എല്‍ ഇ. 15 മുതല്‍ 45 വരെ പ്രായമുള്ളവരെയാണ് ഈ രോഗം ബാധിക്കുക. നിലവില്‍ ഇന്ത്യയിലെ ലക്ഷത്തില്‍ മൂന്ന് മുതല്‍ നാല് വരെ പേര്‍ക്ക് ലൂപസ് രോഗം ബാധിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

രക്തത്തിലെ ശ്വേത രക്താണുക്കള്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു രോഗപ്രതിരോധ സംവിധാനം നമ്മുടെ ശരീരത്തിലുണ്ട്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കുന്നതിന് പ്രധാനപ്പെട്ടതാണ് രോഗപ്രതിരോധ സംവിധാനം. പ്രത്യേകതരം ആന്റിബോഡീസ് ഉത്പാദിപ്പിച്ചുകൊണ്ടാണ് ശ്വേത രക്താണുക്കള്‍ രോഗപ്രതിരോധ ശേഷിയൊരുക്കുന്നത്. രോഗപ്രതിരോധ ശേഷിയിലെ തകരാര്‍ കാരണം ശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും എതിരായി ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂണ്‍ എന്ന് പറയുന്നത്. ഇത്തരമൊരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ലൂപസ്.

ലൂപസിന്റെ ലക്ഷണങ്ങള്‍

അകാരണമായ ക്ഷീണം, വിട്ടുമാറാത്ത/ ഇടവിട്ടുള്ള പനി, സന്ധികളില്‍ വേദന, വീക്കം, തൊലിപ്പുറത്ത് ചുവപ്പുനിറം (പ്രത്യേകിച്ചും കവിളിലും മൂക്കിന് ചുറ്റിലുമായിട്ട് ചിത്രശലഭത്തിന്റെ രൂപം പോലെ ചുവപ്പുനിറമുണ്ടാകും. സൂര്യപ്രകാശം തട്ടുമ്പോള്‍ കൂടുതല്‍ വഷളാകും.), വായിലും മൂക്കിലും ചെറുവ്രണങ്ങള്‍, വട്ടത്തിലുള്ള മുടികൊഴിച്ചില്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ ആവരണത്തിനുണ്ടാകുന്ന നീര്‍ക്കെട്ട് കാരണം ശ്വാസംമുട്ടല്‍, നെഞ്ചുവേദന, വൃക്കകള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടിനാല്‍ രൂപപ്പെടുന്ന കാലിലെയും മുഖത്തെയും നീര്, മൂത്രത്തില്‍ രക്താംശം.

---- facebook comment plugin here -----

Latest