Connect with us

National

കൊവിഡ് ചികിത്സ: കുതിരകളില്‍ നിന്ന് വികസിപ്പിച്ച ആന്റിസെറ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ജീവമായ സാര്‍സ് കോവ് 2 വൈറസ് കുതിരകളില്‍ കുത്തിവെച്ച് വികസിപ്പിച്ചെടുത്ത ആന്റിബോഡിയിലുള്ള രക്തരസം (ആന്റിസെറ) മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി. ഐസിഎംആര്‍ വികസിപ്പിച്ച ആന്റിസെറയ്ക്കാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ പരീക്ഷണത്തിന് അനുമതി നല്‍കിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ ലിമിറ്റഡുമായി ചേര്‍ന്നാണ് ഐസിഎംആര്‍ രക്തരസം വികസിപ്പിച്ചത്.

പ്രാസ്മതെറാപ്പി ചികിത്സക്ക് സമാനമായ രീതിയാണ് ഇവിടെയും ഉപയോഗിക്കുന്നത്. കൊവിഡ് രോഗത്തെ അതിജീവിച്ചവരില്‍ നന്ന് എടുക്കുന്ന രക്തരസമാണ് പ്ലാസ്മ തെറാപ്പിയെങ്കില്‍ ഇവിടെ കൊവിഡിനെ അതിജീവിച്ച കുതിരകളില്‍ നിന്ന് ശേഖരിക്കുന്ന രക്തസമാണ് ചിക്തസിക്കായി ഉപയോഗിക്കുന്നത്. കുതിരകളില്‍ നിര്‍വീര്യമാക്കിയ സാര്‍സ് കോവ് 2 കുത്തിവെച്ച് 21 ദിവസത്തിന് ശേഷമാണ് പ്ലാസ്മ സാംപിളുകള്‍ വികസിപ്പിച്ചത്.

പരീക്ഷണം മനുഷ്യരില്‍ വിജയകരമായാല്‍ പ്ലാസ്മ തെറാപ്പിക്ക് പകരം ഈ രീതി ഉപയോഗിക്കാന്‍ സാധിക്കും. മനുഷ്യരില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ ആളുകള്‍ക്ക് അനുസരിച്ച് വിത്യാസപ്പെട്ടിരിക്കുമെന്നതിനാല്‍ കൃത്യമായ ഫലം ഉറപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ കുതിരകളില്‍ നിന്ന് ആവശ്യാനുസരണം രക്തരസം വികസിപ്പിക്കാമെന്ന ഗുണമുണ്ട്.

---- facebook comment plugin here -----

Latest