Connect with us

Kerala

സനൂപ് വധം: മുഖ്യ പ്രതി നന്ദന്‍ പിടിയില്‍

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി നന്ദനെ പോലീസ് പിടികൂടി. തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സനൂപിനെ കുത്തിയത് നന്ദനാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ഒരുമാസം മുമ്പാണ് നന്ദന്‍ ഗള്‍ഫില്‍ നിന്നെത്തിയത്. പ്രതിയുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തൃശൂര്‍ കുന്നംകുളത്തെ പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് (26) നെ കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. സനൂപിനൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Latest