Connect with us

Covid19

രാജ്യത്ത് കൊവിഡ് കേസുകളും മരണ നിരക്കും കുറയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ പുതിയ കേസുകളുടെ എണ്ണവും മരണ നിരക്കും കുറയുന്നു. 24 മണിക്കൂറിനിടെ 61267 കേസുകളും 884 മരണവുമാണ് രാജ്യത്തുണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 66,85,082 ആയും മരണം 1,03,569 ആയും ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 80 ശതമാനത്തിലെത്തിയതായാണ് റിപ്പോര്‍ട്ട്. ഇതിനകം 56,62,490 പേര്‍ രോഗമുക്തി കൈവരിച്ചു. 9,19,023 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 10,244 കേസും 263 മരണവുമാണുണ്ടായത്. 14,53,653 പേരാണ് സംസ്ഥാനത്തെ ആകെ രോഗബാധിതര്‍. 38,347 മരങ്ങളും ഇതിനകം മഹാരാഷ്ട്രയിലുണ്ടായി. ആന്ധ്രയില്‍ ഇന്നലെ 4256 കേസും 38 മരണവും കര്‍ണാടകയില്‍ 7051 കേസും 84 മരണവും തമിഴ്‌നാട്ടില്‍ 5395 കേസും 62 മരണവുമുണ്ടായി. ആന്ധ്രയില്‍ 6019, കര്‍ണാടകയില്‍ 9370, തമിഴ്‌നാട്ടില്‍ 9846 മരണങ്ങളുമാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തത്.

 

 

Latest