Connect with us

National

ഇന്ത്യയില്‍ ദളിത് സ്ത്രീകള്‍ക്കെതിരായ അതിക്രമം: യു എന്‍ പ്രസ്താവന അനാവശ്യമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിനെതിരെ പ്രതിഷേധവുമായി കേന്ദ്രം. ഹാത്രാസ്, ബല്‍റാംപൂര്‍ കൂട്ടബലാത്സംഗങ്ങളുടെ പശ്ചാത്തലത്തില്‍ യു എന്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇരു കേസുകളിലും അന്വേഷണം നടക്കുകയാണ്. ഇതിനാല്‍ പുറത്ത് നിന്നുള്ള ഒരു ഏജന്‍സിയുടെ അഭിപ്രായം ഇപ്പോള്‍ ഒഴിവാക്കേണ്ടതാണെന്നും കേന്ദ്രം പറഞ്ഞു.

ഇന്ത്യയില്‍ പിന്നോക്ക സമുദായത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളുടെ ഓര്‍മപ്പെടുത്തലാണ് ഹാത്രാസും ബല്‍റാംപൂരുമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞിരുന്നു. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് അധികൃതര്‍ ഉറപ്പാക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടിരുന്നു.

 

 

Latest