Connect with us

Business

സഊദിയിൽ സ്വർണ ഉത്പാദനം ഉയർന്നു

Published

|

Last Updated

ദമാം | സഊദിയിൽ ഈ വർഷത്തെ സ്വർണ ഉത്പാദനം 158 ശതമാനം ഉയർന്നതായി ഖനന- വ്യവസായ മന്ത്രാലയം അറിയിച്ചു. 2019 അവസാനത്തോടെ രാജ്യത്തെ സ്വർണ ഉത്പാദനം 12,353 കിലോഗ്രാമിലെത്തിയതായും കഴിഞ്ഞ അഞ്ച് വർഷത്തെ അപേക്ഷിച്ച് ഉത്പാദന നിരക്കിൽ ഗണ്യമായ വാർധനവാണ് രേഖപ്പെടുത്തിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

വെള്ളിയുടെ ഉത്പാദനത്തിലും പശ്ചിമേഷ്യയിൽ സഊദി അറേബ്യ തന്നെയാണ് പ്രഥമ സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷം 5588 കിലോ ഗ്രാം വെള്ളിയാണ് ഉത്പാദിപ്പിച്ചത്. രാജ്യത്തെ വ്യവസായ ഖനന മന്ത്രാലയം  പുതിയ ഖനന നിക്ഷേപ നിയമത്തിന്റെ ഭാഗമായി ഒക്ടോബർ ആദ്യവാരം മുതൽ ഇലക്ട്രോണിക് മൈനിംഗ് പ്ലാറ്റ്‌ഫോമിലേക്ക് മാറിയിട്ടുണ്ട്.

നിക്ഷേപകർക്കിടയിൽ  സുതാര്യതയും കൂടുതൽ നിക്ഷേപ അവസരങ്ങളും വർധിപ്പിക്കുന്ന പദ്ധതികൾ നിലവിലുണ്ടെന്നും ഈ മേഖലയിൽ കൂടുതൽ  നിക്ഷേപകരെ കണ്ടെത്തുന്നതിനായി പുതിയ നിയമം 2021 ജനുവരിയിൽ  പ്രാബല്യത്തിൽ വരുമെന്നും നിലവിൽ അപേക്ഷകൾ, ലൈസൻസുകൾ, ഖനന മേഖലകൾ എന്നിവയുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.