Covid19
സംസ്ഥാനത്ത് 722 കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 722 ആയി. പുതുതായി നാല് ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് രണ്്, അഞ്ച്, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂര്‍ (2), മലപ്പുറം കരുവാര്‍കുണ്ട് (രണ്ട്, എട്ട് , 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഏഴു പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിവിധ ജില്ലകളിലായി 2,58,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,27,942 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്ൈറനിലും 30,504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2964 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
---- facebook comment plugin here -----