Connect with us

Ongoing News

പൊട്ടിത്തെറിക്കുന്ന നക്ഷത്രത്തിന്റെ ചിത്രം പകര്‍ത്തി നാസ

Published

|

Last Updated

വാഷിംഗ്ടണ്‍ | പൊട്ടിത്തെറിക്കുന്ന നക്ഷത്രത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാസ. നാസയുടെ ഹബ്ള്‍ ടെലിസ്‌കോപ് ആണ് ദൃശ്യം പകർത്തിയത്. ഏഴ് കോടി പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്യാലക്‌സിയില്‍ മാഞ്ഞുപോകുന്ന സൂപ്പര്‍നോവയുടെ 30 സെക്കന്‍ഡ് നീളുന്ന വീഡിയോ ആണ് നാസ പുറത്തുവിട്ടത്.

ഒരു നക്ഷത്രം പൊട്ടിച്ചിതറിപ്പോകുന്നതാണ് സൂപ്പര്‍നോവ. ബഹിരാകാശത്ത് നടക്കുന്ന വലിയ സ്‌ഫോടനമാണിത്. സൂപ്പര്‍നോവ 2018ജിവി എന്നാണ് ഇതിന് നാസ നല്‍കിയ പേര്. അതേസമയം, ഇതിന്റെ ആദ്യഘട്ട സ്‌ഫോടനം നാസയുടെ ഹബ്ള്‍ ദൂരദര്‍ശിനി റെക്കോര്‍ഡ് ചെയ്തിട്ടില്ല.

മാഞ്ഞുപോകുന്ന നക്ഷത്രത്തിന്റെ തുടര്‍ ചിത്രങ്ങള്‍ ഒരു വര്‍ഷത്തോളം എടുത്തിരുന്നു. 2018- 19 കാലയളവില്‍ എടുത്ത ഫോട്ടോകള്‍ ഉപയോഗിച്ചാണ് നാസ ഇപ്പോള്‍ ദൃശ്യം പുറത്തുവിട്ടത്. സ്‌ഫോടനത്തിന്റെ പാരമ്യത്തില്‍ 500 കോടി സൂര്യന്മാരുടെയത്ര പ്രകാശമുണ്ടായിരിക്കും നക്ഷത്രത്തിന്. വീഡിയോ കാണാം:

 

Latest