Connect with us

National

അഹങ്കാരവും ധിക്കാരവും യു പി സര്‍ക്കാര്‍ മാറ്റണം: മായാവതി

Published

|

Last Updated

ലഖ്‌നോ | ഹാഥ്‌റാസ് സംഭവം ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും ബി എസ് പി നേതാവുമായ മായാവതി. അഹങ്കാരവും ധിക്കാരവും നിറഞ്ഞ മനോഭാവം സര്‍ക്കാര്‍ മാറ്റണമെന്ന് മായതി ആവശ്യപ്പെട്ടു.

സര്‍ക്കാറിന്റെ സമീപനങ്ങള്‍ ജനാധിപത്യത്തിന് നാണക്കേടാണ്. ഹാഥ്‌റാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ബി എസ് പി പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കുടുംബത്തോട് സംസാരിക്കുന്നതില്‍ പോലീസ് തടഞ്ഞു. തിരച്ചെത്തിയ സംഘം തനിക്ക് നല്‍കിയ റിപ്പോര്‍ട്ട് ഏറെ ദുഃഖകരമാണ്. ഹാഥ്‌റാസില്‍ മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജും പ്രതിപക്ഷ നേതാക്കളോടുള്ള മോശം പെരുമാറ്റവും അപമാനകരമാണെന്നും മായാവതി ട്വററ്റില്‍ പറഞ്ഞു.

 

 

Latest