Kerala
സ്വപ്നയില്‍ നിന്ന് താന്‍ ഐഫോണ്‍ കൈപ്പറ്റിയെന്ന ആരോപണം; സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് തനിക്ക് ഐഫോണ്‍ നല്‍കിയെന്ന യൂണിടാക് എം ഡി. സന്തോഷ് ഈപ്പന്റെ വ്യാജ മൊഴി തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസയിച്ചു. 15 ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് സന്തോഷ് ഈപ്പന്‍ മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പു പറയണമെന്നും അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ സി പി എമ്മും കോടിയേരിയും ആണെന്നും ചെന്നിത്തല പറഞ്ഞു. യു.എ.ഇ. ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സ്വപ്ന വഴി ഐ ഫോണ്‍ സമ്മാനിച്ചുവെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആരോപണം.
---- facebook comment plugin here -----