Covid19
രാജ്യത്ത് കൊവിഡ് കേസുകള്‍ 66 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 903 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 66 ലക്ഷം പിന്നിട്ടു. 66,22,180 പേര്‍ക്കാണ് രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 74,442 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. 903 പേര്‍ മരിച്ചു.
1,02,714 ആണ് ആകെ മരണം. 55,83,453 പേര്‍ രോഗമുക്തരായി. 9,35,082 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
---- facebook comment plugin here -----