Connect with us

National

ഗുരുഗ്രാമിലും കൂട്ട ബലാത്സംഗം; ഇരയായത് 25കാരിയായ ബംഗാള്‍ സ്വദേശിനി

Published

|

Last Updated

ന്യൂഡല്‍ഹി | യു പിയിലെ തുടര്‍ച്ചയായ ബലാത്സംഗ സംഭവങ്ങള്‍ രാജ്യത്ത് കോളിളക്കമുണ്ടാക്കിയതിനെ പിന്നാലെ ഡല്‍ഹിയിലെ ഗുരുഗ്രാമിലും കൂട്ട ബലാത്സംഗം. പശ്ചിമ ബംഗാള്‍ സ്വദേശിയായ 25കാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ നാലു പ്രതികളെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് അറസ്റ്റു ചെയ്തു. ഡി എല്‍ എഫ് ഫേസ് രണ്ട് മേഖലയിലെ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇവിടെയുണ്ടായിരുന്നു ഒരു അലാറം പ്രവര്‍ത്തിപ്പിക്കാന്‍ യുവതി ശ്രമിച്ചതിനെ തുടര്‍ന്ന് അക്രമികള്‍ ഇവരെ മര്‍ദിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തു.

അര്‍ധരാത്രി 12.30ഓടെ തനിക്കു പരിചയമുള്ള രാജന്‍ എന്നയാളെ ചില ജോലികളുമായി ബന്ധപ്പെട്ട് സിക്കന്ദര്‍പുര്‍ മെട്രോ സ്‌റ്റേഷനില്‍ വച്ച് കണ്ടിരുന്നുവെന്നും ഗോവിന്ദ്, പവന്‍, പങ്കജ് എന്നിവരും ഇയാളുടെ കൂടെയുണ്ടായിരുന്നുവെന്നും യുവതി പോലീസിന് മൊഴി നല്‍കി. ഇവര്‍ തന്നെ ഓഫീസ് കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ഓഫീസിലെ ജീവനക്കാരനാണ് രാജന്‍.

Latest