Kerala
സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണം; മെഡിക്കല്‍ കോളജുകളില്‍ ഇന്ന് രണ്ട് മണിക്കൂര്‍ ഒ പി ബഹിഷ്‌ക്കരണം

തിരുവനന്തപുരം | രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ പി ബഹിഷ്‌ക്കരിക്കും. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലും ഇന്ന് രാവിലെ എട്ടു മുതല്‍ പത്ത് വരെയാണ് സമരം. കൊവിഡ് ചികിത്സയെയും അടിയന്തര വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും ബാധിക്കാത്ത തരത്തിലാണ് സമരം നടത്തുക. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബഹിഷ്‌ക്കരണം നടത്താനാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജുകളിലെ എല്ലാ ക്ലാസുകളും നിര്‍ത്തിവക്കാനും കൊവിഡ് നോഡല്‍ ഓഫീസര്‍ സ്ഥാനങ്ങള്‍ രാജിവക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, നഴ്‌സുമാരുടെ സംഘടനയായ കെ ജി എന്‍ എയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റിലേ സത്യഗ്രഹ സമരം തുടങ്ങി.