National
അരുണാചല്‍ പ്രദേശില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു
ഗുവഹാത്തി | അരുണാചല്‍ പ്രദേശിലെ ചാങ്‌ലാംഗില്‍ അസം റൈഫിള്‍സിനു നേരെ തീവ്രവാദികള്‍ എന്ന് സംശയിക്കുന്നവര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. മറ്റൊരു സൈനികന് പരുക്കേറ്റു. ഞായറാഴ്ച രാവിലെ 9.40നായിരുന്നു സംഭവം.
ജയറാംപുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തെഗ്മോ ഗ്രാമത്തിന് സമീപമാണ് ആക്രമണമുണ്ടായത്. അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ദേവാന്‍ഷ് യാദവ് പറഞ്ഞു.







