Connect with us

Editorial

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രാമീണ ബേങ്കുകളുടെ നഷ്ടം രണ്ടായിരം കോടിയിലേറെ

Published

|

Last Updated

മുംബൈ | മാര്‍ച്ച് 31ന് അവസാനിച്ച 2019- 20 സാമ്പത്തിക വര്‍ഷത്തില്‍ മേഖലാ ഗ്രാമീണ ബേങ്കുകള്‍ക്ക് 2206 കോടിയുടെ നഷ്ടം. മുന്‍ സാമ്പത്തിക വര്‍ഷമിത് 652 കോടിയായിരുന്നുവെന്നും നബാര്‍ഡ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.

2019- 20 സാമ്പത്തിക വര്‍ഷം 26 മേഖലാ ഗ്രാമീണ ബേങ്കുകള്‍ക്ക് 2203 കോടി രൂപയുടെ ലാഭമുണ്ടായപ്പോള്‍ 19 എണ്ണത്തിന് 4409 കോടിയുടെ നഷ്ടമുണ്ടായി. മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം, 26 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 685 ജില്ലകളിലായി 45 മേഖലാ ഗ്രാമീണ ബേങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15 വാണിജ്യ ബേങ്കുകളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കൂടിയാണ് ഇവ പ്രവര്‍ത്തിക്കുന്നുണ്ട്. 21,850 ശാഖകളുമുണ്ട്.

കിട്ടാക്കടം 10.4 ശതമാനം കുറഞ്ഞിട്ടുണ്ട്. 2019 മാര്‍ച്ച് 31ന് ഇത് 10.8 ശതമാനമായിരുന്നു. കാര്‍ഷിക, ചെറുകിട- സൂക്ഷ്മ- ഇടത്തരം സംരംഭ മേഖലകള്‍ ഈ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്തത് യഥാക്രമം 70, 12 ശതമാനം വീതമാണ്.

Latest