Connect with us

National

ഹത്രാസ് ആവര്‍ത്തിക്കാതിരിക്കാന്‍ പെണ്‍മക്കളെ മൂല്യബോധമുള്ളവരാക്കണമെന്ന് ബിജെപി എംഎല്‍എ

Published

|

Last Updated

ലക്‌നോ | ഹത്രാസ് പോലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ പെണ്‍മക്കളെ മാതാപിതാക്കള്‍ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ. സര്‍ക്കാരിന്റെയും നല്ല മൂല്യങ്ങളുടെയും സംയോജനത്തിലൂടെ മാത്രമേ രാജ്യത്തെ സുന്ദരമാക്കാന് കഴിയുകയുള്ളൂവെന്നും ബല്ലിയയിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ് പറഞ്ഞു. ജനങ്ങള്‍ രാമരാജ്യമാണെന്നു പറയുന്നിടത്തു പീഡനങ്ങള്‍ കൂടുന്നത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു എംഎല്‍എ.

പെണ്‍കുട്ടികളെ മൂല്യബോധം പഠിപ്പിക്കേണ്ടതും സാംസ്‌കാരികമായ ചുറ്റുപാടില്‍ വളര്‍ത്തേണ്ടതും മാതാപിതാക്കളുടെ കടമയാണ്. എംഎല്‍എ ആയിരിക്കുമ്പോഴും താനൊരു അധ്യാപകനാണ്. ഹത്രാസില്‍ നടന്നത് പോലുള്ള സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ നല്ല ഭരണമല്ല, നല്ല സംസ്‌കാരമാണ് വേണ്ടതെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

 

Latest