കന്‍സുല്‍ ഉലമാ, നിബ്‌റാസുല്‍ ഉലമാ ആണ്ടും താജുല്‍ ഫുഖഹാഅ് അനുസ്മരണവും ഞായറാഴ്ച

Posted on: October 3, 2020 10:34 pm | Last updated: October 3, 2020 at 10:37 pm

ദേളി | മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന കന്‍സുല്‍ ഉലമ ചിത്താരി കെ പി ഹംസ മസ്‌ലിയാര്‍, നിബ്‌റാസുല്‍ ഉലമ എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരുടെ ആണ്ടും താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ അനുസ്മരണവും ഒക്ടോബര്‍ 4-ന് വൈകിട്ട് 7:30-ന് സഅദിയ്യയില്‍ നടക്കും.

ഓണ്‍ലൈനിലൂടെ നടക്കുന്ന പരിപാടി ഉലമാഇസ്സഅദിയ്യീന്‍ പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സദര്‍ മുദരിസ് കെ കെ ഹുസൈന്‍ ബാഖവിയുടെ അദ്ധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍       കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മുഹ്‌യദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ്, മുഹ്‌യദ്ദീന്‍ ഫാളിലി അല്‍ അഫ്‌ളലി തിരുവട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി,മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ശറഫുദ്ദീന്‍ സഅദി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇബ്‌റാഹീം സഅദി വിട്ടല്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി പ്രസംഗിക്കും.

പരിപാടിക്ക്  സമാപനം കുറിച്ച് കൊണ്ട് നടക്കുന്ന നാരിയത്ത് സ്വലാത്തിനും സമാപന പ്രാര്‍ഥനക്കും സഅദിയ്യ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. അബ്ദുല്‍ ലതീഫ് സഅദി കൊട്ടില സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറയും.