Connect with us

Kerala

കുവൈത്ത് അമീറിന് ആദരംമര്‍പ്പിച്ച് നാളെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

Published

|

Last Updated

തിരുവനന്തപുരം | കുവൈറ്റ് രാജ്യതലവനായ ഷെയ്ക്ക് സബ അല്‍ അഹമദ് അല്‍ ജബേര്‍ അല്‍ സബയുടെ നിര്യാണത്തെ തുടര്‍ന്ന്് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാലിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടിയുള്ള ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഞായറാഴ്ച ദേശീയ പതാക താഴ്ത്തിക്കെട്ടും. കൂടാതെ ദുഖാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗിക പ്രവേശനം ഉണ്ടാകുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു.

Latest