Kerala
നിരോധനാജ്ഞ ലംഘിച്ച് സമരം ചെയ്തു;തിരുവനന്തപുരത്ത് 50 ഓളം ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം | നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയതിയ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളജിലെ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാരുടെ സമരം. ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. നഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.
---- facebook comment plugin here -----