Connect with us

National

ബിഹാറില്‍ മഹാസഖ്യം സീറ്റ് ധാരണയിലെത്തി: ആര്‍ജെഡി 138, കോണ്‍ഗ്രസ് 68, ഇടത് പാര്‍ട്ടികള്‍ക്ക് 29

Published

|

Last Updated

പാറ്റ്‌ന | മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ബിഹാറില്‍ മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ആകെയുള്ള 243 സീറ്റുകളില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്കായി 138 സീറ്റാണ് നീക്കിവെച്ചിരിക്കുന്നത്.

എന്നാല്‍ പ്രാദേശിക പാര്‍ട്ടിയായ മുകേഷ് സാഹ്നിയുടെ വികാശ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ആര്‍ജെഡി അവരുടെ അക്കൗണ്ടില്‍ നിന്ന് ആറു സീറ്റും ജെഎംഎമ്മിന് രണ്ട് സീറ്റ് സീറ്റും നീക്കിവെക്കുമെന്നാണ് സൂചന.

ധാരണപ്രകാരം കോണ്‍ഗ്രസ് 68 സീറ്റിലാകും മത്സരിക്കുക. എണ്ണം 70 തികക്കാന്‍ കോണ്‍ഗ്രസ് ചരട് വലി തുടരുകാണ്. കഴിഞ്ഞ തവണ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തില്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 ഇടത്ത് വിജയിച്ചിരുന്നു.

മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കുമായി 29 സീറ്റാണ് നല്‍കിയിരിക്കുന്നത്. സിപിഐ ആറ് സീറ്റിലും സിപിഎം നാലിടത്തും സിപിഐ എംഎല്‍ 19 ഇടത്തും ജനവിധി തേടും. നിലവിലെ സഭയില്‍ സിപിഐഎംഎലിന് മൂന്ന് എംഎല്‍എമാരുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും

ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

---- facebook comment plugin here -----

Latest