Connect with us

National

രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷം കടന്നു; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. വെള്ളിയാഴ്ച രാവിലത്തെ കണക്കുകള്‍ പ്രകാരം മരണസംഖ്യ 99,773 ആയിരുന്നു. വൈകീട്ടോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുതിയ കണക്കുകള്‍ കൂടി വന്നതോടെ മരണ സംഖ്യ 1,00,323 ആയി ഉയര്‍ന്നു.

കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ മാത്രം 15,591 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 424 പേര്‍ മരിച്ചു. ഇതോടെ മഹാരാഷ്ട്രയുടെ ആകെ കേസുകള്‍ 14,16,513 ആയി.

മരണ സംഖ്യ ഒരു ലക്ഷം കടന്നെങ്കിലും, രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ മെച്ചപ്പെട്ട സ്ഥിതയിലാണ്. വെള്ളിയാഴ്ച രാവിലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ 78,877 ആളുകള്‍ കോവിഡ്-19 ല്‍ നിന്ന് സുഖം പ്രാപിച്ചപ്പോള്‍, മൊത്തം രോഗമുക്തരുടെ എണ്ണം 53,52,078 ആയി ഉയര്‍ന്നു. 83.7 ശതമാനമാണ് രോഗമുക്തി നിരക്ക്. വെള്ളിയാഴ്ച രാവിലെ വരെ, രാജ്യത്ത് 9,42,217 സജീവ കേസുകളാണ് ഉണ്ടായിരുന്നത്. ആകെ കേസുകളുടെ 14.74 ശതമാനം വരും ഇത്.

മേഘാലയ, ഛത്തീസ്ഗഡ്, പുതുച്ചേരി, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, സിക്കിം ഉള്‍പ്പെടെ പതിനാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 5000-ല്‍ താഴെ സജീവ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

---- facebook comment plugin here -----

Latest