ബുര്‍ജ് ഖലീഫയില്‍ ഇന്ന് ഗാന്ധി ചിത്രങ്ങള്‍ തെളിയും

Posted on: October 2, 2020 5:44 pm | Last updated: October 2, 2020 at 5:44 pm
2019ൽ ബുർജ് ഖലീഫയിൽ ഗാന്ധിജിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചപ്പോൾ

ദുബൈ | യു.എ.ഇയുടെ അംബരചുംബിയായ ബുര്‍ജ് ഖലീഫയില്‍ ഇന്ന് രാത്രി ഗാന്ധിജിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തോടുള്ള ആരവിന്റെ ഭാഗമായാണ് പ്രദര്‍ശനമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2019ല്‍ ഗാന്ധിജിയുടെ 150ാം ജന്മദിനത്തിലും ബുര്‍ജ് ഖലീഫ ഗാന്ധി ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു.

വെള്ളിയാഴ്ച രാത്രി 8.15 ഓടെയാണ് ബുര്‍ജ് ഖലീഫയില്‍ ഗാന്ധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ദുബൈ ഇന്ത്യന് കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. സവിശേഷ ദിനങ്ങളില്‍ ബുര്‍ജ് ഖലീഫയില്‍ അതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പതിവാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ബുര്‍ജ് ഖലീഫ മുവര്‍ണപതാകയണിഞ്ഞിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കെട്ടിടത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.