Kerala
ഖമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 76 ആയി

കാസര്‍കോട് | ഫാഷന്‍ ഗോല്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസലിം ലീഗ് നേതാവ് എം സി ഖമറുദ്ദീന്‍ എം എല്‍ എക്കെതിരെ വീണ്ടും കേസ്. 38 പവന്‍ നിക്ഷേപിച്ച താന്‍ തട്ടിപ്പിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി നീലേശ്വരം സ്വദേശിനി സബീനയാണ് ചന്ദേര പോലീസില്‍ പരാതി നല്‍കിയിത്. ഇതോടെ ഖമറുദ്ദീനെതിരെ ആകെ കേസുകളുടെ എണ്ണം 76 ആയി.
നിലവില്‍ അന്വേഷിക്കുന്ന 13 കേസുകള്‍ക്ക് പുറമേ അമ്പതിലധികം വഞ്ചനകേസുകളുടെ എഫ് ഐ ആര്‍ ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ചന്ദേര പോലീസില്‍ നിന്ന് എഫ് ഐ ആര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഖമറുദ്ദീനെതിരെ കൂടാതെ പൂക്കോയ തങ്ങള്‍ അടക്കമുള്ള മറ്റ് കമ്പനി ഡയറക്ടര്‍മാരുടെ വിവരങ്ങളും ഇ ഡി ശേഖരിച്ചിട്ടുണ്ട്. ചന്ദേര സ്റ്റേഷനിലാണ് ഖമറുദ്ദീന്റെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എറ്റവും കൂടുതല്‍ കേസുകളുള്ളത്.