Covid19
ട്രംപിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ്

വാഷിംഗ്ടണ്‍ | യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തയും മുഖ്യ ഉപദേഷ്ടാവുമായ ഹോപ് ഹിക്‌സിന് കൊവിഡ്. എയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡന്‍ര് ട്രംപിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ഹോപ് ഹിക്‌സ്. ചൊവ്വാഴ്ച ക്ലീവ്ലന്‍ഡില്‍ നടന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലും ട്രംപിനൊപ്പം ഹോപ് ഹികസ് ഉണ്ടായിരുന്നു.
കൊവിഡിന് സമാനമായ ശാരിരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിന് തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് ഹ്ക്‌സിന് വൈറസ് സ്ഥിരീകരിച്ചത്.
2016ലെ തിരഞ്ഞെടുപ്പ് മുതല്‍ ട്രംപിനൊപ്പം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹിക്‌സ്. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായും നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
---- facebook comment plugin here -----