Connect with us

Ongoing News

യു പി ബലാത്സംഗം: വൈറലായ കുറിപ്പ് ഷെയര്‍ ചെയ്തതിന് തന്നെ വ്യക്തിഹത്യ നടത്തുന്നതായി 'കലക്ടര്‍ ബ്രോ'

Published

|

Last Updated

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ക്രൂര ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍, വൈറലായ കുറിപ്പ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത തന്നെ സ്ത്രീപീഡകനാക്കി വ്യക്തിഹത്യ ചെയ്യുന്നതായി “കലക്ടര്‍ ബ്രോ” പ്രശാന്ത് എന്‍. സര്‍വീസിലിരിക്കെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചവനും കലാപത്തിന് ആഹ്വാനം ചെയ്ത രാജ്യവിരുദ്ധനും ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അഴിമതിക്കാരനുമാക്കിയാണ് കള്ളപ്രചാരണം തകൃതിയായിരിക്കുന്നതെന്നും കോഴിക്കോട്ടെ മുന്‍ കലക്ടര്‍ കൂടിയായ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

വിനയ് മൈനാഗപ്പള്ളി എന്ന ഐ ഡിയില്‍ നിന്നാണ് വ്യക്തിഹത്യാ കമന്റ് ആദ്യം വന്നത്. ഷെയര്‍ ചെയ്ത പോസ്റ്റിന് താഴെ വന്ന് ഇയാള്‍ വ്യക്തിഹത്യാ കമന്റ് ഇടുകയായിരുന്നു. ആദ്യമിട്ട കമന്റ് ഇയാള്‍ പലവട്ടം എഡിറ്റ് ചെയ്ത് അവസാനം രാഷ്ട്രീയം കൂടി കലര്‍ത്തുകയായിരുന്നെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷനെ കൂടി കമന്റിലേക്ക് മെന്‍ഷന്‍ ചെയ്തതായും പ്രശാന്ത് ചൂണ്ടിക്കാട്ടി.

കമന്റിട്ടയാള്‍ക്കെതിരെയും പ്രചരിപ്പിച്ച ഒരു ഡസനോളം പേര്‍ക്കെതിരെയും ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ഡല്‍ഹിയും വാളയാറും ആംബുലന്‍സും ഹത്രാസും ഇന്ത്യയിലാണെന്നും മക്കള്‍ നമ്മുടേതാണെന്നും അദ്ദേഹം കുറിച്ചു. എല്ലാ പാര്‍ട്ടിക്കാരും പോറ്റിവളര്‍ത്തുന്ന കാപ്‌സ്യൂള്‍ തൊഴിലാളികള്‍ അവര്‍ തന്നെ തുറന്നുവിടുന്ന ഫ്രാങ്കിന്‍സ്റ്റീന്‍ ആവുന്നില്ലേയെന്ന് സ്വയം ചിന്തിക്കണമെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/prasanthn/posts/10160401670449056