Connect with us

Kerala

പത്തനംതിട്ടയില്‍ രോഗബാധിതര്‍ 8000 കടന്നു; 788 പേര്‍ വീടുകളില്‍ ചികിത്സയില്‍

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ് കേസുകള്‍ 8000 കടന്നു. ഇന്ന് 223 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 8,072 ആയി. ഇന്ന് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തരായവരുടെ എണ്ണം 6,022 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1,998 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1,918 പേര്‍ ജില്ലയിലും, 80 പേര്‍ ജില്ലക്കു പുറത്തും ചികിത്സയിലാണ്. 788 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. 1,798 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ആകെ 19,775 പേര്‍ നിരീക്ഷണത്തിലാണ്.

സര്‍ക്കാര്‍ മേഖലയിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ 3,301 സാമ്പിളുകള്‍ ശേഖരിച്ചു. 1,703 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.61 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.34 ശതമാനമാണ്.

---- facebook comment plugin here -----

Latest