Connect with us

Covid19

അഹമ്മദ് പട്ടേലിന് കൊവിഡ്

Published

|

Last Updated

ന്യൂഡൽഹി| മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം പട്ടേൽ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ഇന്ന് നടത്തിയ പരിശോധനയിൽ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും താനുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ തുടരണമെന്നും പട്ടേൽ ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസ് നേതാക്കളായ അഭിഷേക് സിംഗ്വി, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ, ദീപേന്ദർ ഹൂഡ, തുടങ്ങിയവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊവിഡിനെ തുടർന്ന് കേന്ദ്ര റെയിൽവെ സഹമന്ത്രി സുരേഷ് അംഗഡി മരണത്തിന് കീഴടങ്ങിയിരുന്നു.

---- facebook comment plugin here -----

Latest