Connect with us

Fact Check

FACT CHECK: ഈ ചിത്രത്തിലെ പെണ്‍കുട്ടി യു പിയിലെ ബലാത്സംഗ ഇരയല്ല

Published

|

Last Updated

ലക്‌നോ | ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. കരിമ്പ് പാടത്തിന്റെ പശ്ചാത്തലത്തില്‍ റോസ് നിറത്തിലുള്ള ചുരിദാറും തോളത്തൊരു ബാഗുമായി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം യു പിയിലെ ബലാത്സംഗയിരയുടേതെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജമാണ്.

സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി ഈ ചിത്രം പ്രചരിക്കുന്നുണ്ട്. പ്രമുഖര്‍ പോലും ഈ ചിത്രം ഉപയോഗിച്ച് ഇരക്ക് നീതിവേണമെന്ന പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്നുണ്ട്. ചില വാര്‍ത്താ വെബ്‌സൈറ്റുകളും ഈ ചിത്രം ഇരയുടേതെന്ന തരത്തില്‍ നല്‍കി.

കരിമ്പുപാടത്ത് നില്‍ക്കുന്ന ചിത്രത്തിലുള്ള പെണ്‍കുട്ടി തന്റെ സഹോദരിയല്ലെന്ന് ബലാത്സംഗ ഇരയുടെ സഹോദരന്‍ സാക്ഷ്യപ്പെടുത്തി. സഹോദരന് പുറമെ മറ്റ് ബന്ധുക്കളും ഇക്കാര്യം പറയുന്നു. സംഭവത്തിന് മുമ്പും ശേഷവുമുള്ള പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പരിശോധിച്ചാലും പ്രചരിക്കുന്ന ചിത്രം ഇരയുടേതല്ലെന്ന് വ്യക്തമാകുന്നു.

അതേസമയം, കരിമ്പുപാടത്തെ ചിത്രത്തിലുള്ള പെണ്‍കുട്ടി 2018 ജൂലൈ 22ന് മരിച്ച മനീഷ യാദവ് ആണ്. ചണ്ഡീഗഢ് ആശുപത്രിയില്‍ വെച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. യു പിയിലെ അയോധ്യയില്‍ നിന്നുള്ള മനീഷ യാദവ് ചികിത്സാ അവഗണനയെ തുടര്‍ന്നാണ് മരിച്ചത്. തുടര്‍ന്ന് സഹോദരന്‍ അജയ് യാദവ് ജസ്റ്റിസ് ഫോര്‍ മനീഷ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ നടത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ ഹാത്രസിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ പ്രചരിക്കുന്നത്.

---- facebook comment plugin here -----

Latest