Connect with us

National

ഐ എസ് ആര്‍ ഒയുടെ ശുക്രദൗത്യം 2025ല്‍; പങ്കാളിയാണെന്ന് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സി

Published

|

Last Updated

ബെംഗളൂരു | ഐ എസ് ആര്‍ ഒയുടെ ശുക്രനിലേക്കുള്ള ദൗത്യം 2025ലാണെന്നും ഫ്രാന്‍സും ഇതില്‍ പങ്കെടുക്കുമെന്നും ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സി എന്‍ ഇ എസ്. ഇസ്രോ ചെയര്‍മാന്‍ കെ ശിവനും സി എന്‍ ഇ എസ് പ്രസിഡന്റ് ജീന്‍ യ്വോസ് ലെ ഗാലും തമ്മില്‍ ചര്‍ച്ച നടത്തുകയും ബഹിരാകാശരംഗത്ത് ഇരുരാജ്യങ്ങളുടെയും സഹകരണം ഏത് മേഖലകളിലാണെന്നത് വിശകലനവും ചെയ്തു.

റഷ്യന്‍ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസും സി എന്‍ ആര്‍ എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി, ബഹിരാകാശ നിരീക്ഷണ ലാബായ ലാറ്റ്‌മോസ് അറ്റ്‌മോസ്ഫിയറും ചേര്‍ന്ന് വികസിപ്പിച്ച വൈറല്‍ (വീനസ് ഇന്‍ഫ്രാറെഡ് അറ്റ്‌മോസ്‌ഫെറിക് ഗ്യാസസ് ലിങ്കര്‍) ഉപകരണമാണ് ശുക്രദൗത്യത്തിനായി ഇസ്രോ തിരഞ്ഞെടുത്തത്. ഇതോടെ ഇന്ത്യന്‍ പര്യവേക്ഷണ ദൗത്യത്തില്‍ ആദ്യമായി ഫ്രഞ്ച് പേലോഡും ബഹിരാകാശത്തേക്ക് കുതിക്കും.

അതേസമയം, ഇതുസംബന്ധിച്ച് ഇസ്രോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സഹകരണം സംബന്ധിച്ച് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സി സി എന്‍ ഇ എസ് കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തുവിടുകയായിരുന്നു. ചൊവ്വാദൗത്യമായ മംഗള്‍യാനും ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1, 2നും ശേഷമുള്ള ഇസ്രോയുടെ ഗ്രഹാന്തര ദൗത്യമാകും ശുക്രനിലേക്കുള്ളത്.

Latest