National
പി എന്‍ ബിയില്‍ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്; ബേങ്കിന്റെ ഓഹരി മൂല്യത്തില്‍ ഇടിവ്

ന്യൂഡല്‍ഹി | പൊതുമേഖലബേങ്കായ പഞ്ചാബ് നാഷണല്‍ ബേങ്കില്‍ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്. സിന്റക്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് നല്‍കിയ 1,203.26 കോടി വായ്പ നിഷ്‌ക്രിയ ആസ്തിയാക്കി മാറ്റിയിരിക്കുകയാണ് ബേങ്ക്. അഹമ്മദാബാദിലെ ബേങ്കിന്റെ സോണല്‍ ഓഫീസില്‍നിന്നുമാണ് ഇത്രയും തു വായ്പയായി അനുവദിച്ചത്.
കമ്പനി വായ്പ തട്ടിപ്പ് നടത്തിയതാണ് ബേങ്ക് റിസര്‍വ് ബേങ്കിനെ അറിയിച്ചിട്ടുണ്ട്. റിസര്‍വ് ബേങ്ക് മാനദണ്ഡമനുസരിച്ച് ഒരു വായ്പാ അക്കൗണ്ട് തിരിച്ചടവില്ലാതെ മുടങ്ങിയാല്‍ സാധ്യതയുള്ള നഷ്ടമനുസരിച്ച് ഒരു തുക അതാത് ബേങ്കുകള്‍ നീക്കിവെക്കണം. ഇതനുസരിച്ച് പഞ്ചാബ് നാഷണല്‍ ബേങ്ക് 215.21 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞു.
---- facebook comment plugin here -----