Connect with us

Kerala

ബാബരി വിധിക്കെതിരെ നാളെ ഡി വൈ എഫ് ഐയുടെ ഇന്‍ജസ്റ്റിസ് ക്യാമ്പയിന്‍

Published

|

Last Updated

കോഴിക്കോട് | ബാബരി മസ്ജിദ് തകര്‍ത്ത പ്രതികളെ വെറുതെവിട്ട കോടതി വിധിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ നാളെ ഇന്‍ജസ്റ്റിസ് ക്യാമ്പയിന്‍ നടത്തും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒരു ലക്ഷം കേന്ദ്രങ്ങളിലാണ് ക്യാമ്പയിന്‍. പ്രതിഷേധ ബാഡ്ജുകള്‍ ധരിച്ച് പ്രവര്‍ത്തകര്‍ ക്യാമ്പയിന് അണിനിരക്കുമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍ര് അഡ്വ. പി എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോടതി വിധിയോടെ രാജ്യം കൊല്ലപ്പെട്ടതായി റിയാസ് പറഞ്ഞു. ആസൂത്രിതമായാണ് പള്ളി പൊളിക്കതല്‍ നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇഷ്ടികകളുമായി അയോധ്യയിലേക്ക് കര്‍സേവകര്‍ എത്തിയത് ഇതിന്റെ തെളിവാണെന്ന് റിയാസ് ആരോപിച്ചു.