Connect with us

National

ഭരണഘടനയാല്‍ നയിക്കപ്പെടുന്ന മതേതര ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന വിധി: സി പി എം

Published

|

Last Updated

ന്യൂഡല്‍ഹി |  ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ അഡ്വാനിയടക്കമുള്ള 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ ലഖ്നോവിലെ പ്രത്യേക സി ബി ഐ കോടതി വിധി നീതിയുടെ പ്രഹസനമാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ. ഈ വിധി, ഭരണഘടനയാല്‍ നയിക്കപ്പെടുന്ന മതേതര-ജനാധിപത്യ രാജ്യമെന്നുള്ള, ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും. ഇതിനെതിരെ സി ബി ഐ ഉടന്‍ തന്നെ അപ്പീല്‍ നല്‍കണമെന്നും പി ബി പ്രസ്താവനയില്‍ അറിയിച്ചു.
28 വര്‍ഷമെടുത്തിട്ടും നീതി നടപ്പാക്കപ്പെട്ടില്ല.

കുറ്റകൃത്യത്തിന് നേതൃത്വം നല്‍കാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബി ജെ പി- വി എച്ച് പി- ആര്‍ എസ് എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് പുറപ്പെടുവിച്ച വിധിന്യായത്തില്‍ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചിരുന്നു. ഇപ്പോള്‍ ലഖ്നോ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളികള്‍ മുഴുവന്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുകയാണെന്നും പി ബി കുറ്റപ്പെടുത്തി.

 

Latest