National
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ ആയിരത്തിലധികം മരണം

ന്യൂഡല്‍ഹി | ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80,472 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 62,25,760 പേര്‍ക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 97,497 ആയി ഉയര്‍ന്നു.
86428 പേര്‍ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. നിലവില്‍ 9,04,441 പേരാണ് കൊവിഡ് ചികിത്സയില്‍ തുടരുന്നത്. 83.33 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്.
കര്‍ണാടകത്തില്‍ 10,453 പേര്‍ക്കും ആന്ധ്രയില്‍ 6,190 പേര്‍ക്കും തമിഴ്‌നാട്ടില്‍ 5,546 പേര്‍ക്കും ഇന്നലെ രോഗം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആഗസ്റ്റ് അവസാനം വരെ പത്തു വയസിന് മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്ക് കൊവിഡ് വന്നിട്ടുണ്ടാകാമെന്ന സിറോ സര്‍വേ ഫലം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 22 വരെ ഐസിഎംആര്‍ നടത്തിയ രണ്ടാം സര്‍വേയിലാണ് കണ്ടെത്തല്‍.