Connect with us

Kerala

ലൈഫ് മിഷന്‍: ഹാജരാകാന്‍ ആവശ്യപ്പെട്ട് യു വി ജോസിന് സി ബി ഐ നോട്ടീസ്

Published

|

Last Updated

തിരുവനന്തപുരം | ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി ഇ ഒ. യു വി ജോസ് ചോദ്യം ചെയ്യലിനായി അടുത്ത മാസം അഞ്ചിന് ഹാജരാവണമെന്ന് സി ബി ഐ. നോട്ടീസ് നല്‍കി. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായിസി ബി ഐ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് ജോസിന് നല്‍കിയിട്ടുണ്ട്.

ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുള്ള ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്ന് ആവശ്യപ്പെട്ട് യു വി ജോസിന് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും നോട്ടീസ് നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest