Connect with us

Kerala

അബ്ദുല്ലക്കുട്ടി ദേശീയ നേതാവാകുമെന്ന് പ്രതീക്ഷിച്ചില്ല: എം ടി രമേശ്

Published

|

Last Updated

തിരുവനന്തപുരം | എ പി അബ്ദുല്ലക്കുട്ടി ബി ജെ പിയുടെ ദേശീയ വൈസ് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. പാര്‍ട്ടി എടുത്ത തീരുമാനം കേരളത്തില്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കെ സുരേന്ദ്രനുമായുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്നാണോ ശോഭാ സുരേന്ദ്രന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാത്തതെന്ന ചോദ്യത്തിന് തത്കാലം ആറ്റിങ്ങള്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞെന്നും രമേശ് പറഞ്ഞു.

കേരളത്തിലെ ബി ജെ പി നേതൃത്വത്തിലെ സ്ത്രീ മുഖമാണ് ശോഭാ സുരേന്ദ്രന്‍. അവര്‍ തിരിച്ചുവരണം. രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, അടുത്ത പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നുമാണ് ശോഭ സുരേന്ദ്രന്‍ തന്നോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest