Connect with us

Palakkad

സിറാജ് ക്യാമ്പയിന്‍: 'വായനാപക്ഷം' പ്രത്യേക പദ്ധതിയുമായി തൃത്താല സോണ്‍

Published

|

Last Updated

തൃത്താല | സിറാജ് ക്യാമ്പയിന്റെ ഭാഗമായി “വായനാപക്ഷം” എന്ന ശീര്‍ഷകത്തില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് തൃത്താല സോണ്‍ സിറാജ് പ്രമോഷന്‍ കൗണ്‍സില്‍. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുള്ളവരിലേക്കും പത്രമെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് പദ്ധതി. പബ്ലിക് സിറാജ്, ലീഡേഴ്സ് സിറാജ്, പ്രൊഫ് സിറാജ്, മഹല്ല് സിറാജ്, സ്റ്റുഡന്റ്സ് സിറാജ്, പ്രവാസി സിറാജ് എന്നിങ്ങനെ ആറ് വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ വായനാപക്ഷം പദ്ധതിയുടെ ഭാഗമായി സോണില്‍ നടപ്പിലാക്കും.

സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ലൈബ്രറികള്‍, മറ്റു പൊതുകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി പത്രമെത്തിക്കുന്ന പബ്ലിക് സിറാജ് പദ്ധതി സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ നേരിട്ട് നടപ്പിലാക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, പൗരപ്രമുഖര്‍, എന്നിവരെ പത്രത്തിന്റെ വരിക്കാരായി ചേര്‍ക്കുന്ന പ്രവര്‍ത്തനത്തിന് കേരള മുസ്ലിം ജമാഅത്തിന്റെ സോണ്‍, സര്‍ക്കിള്‍ ഘടകങ്ങള്‍ നേതൃത്വം നല്‍കും. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍ തുടങ്ങിയ പ്രൊഫഷണല്‍ ആന്റ് കള്‍ച്ചറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പത്രമെത്തിക്കുന്ന പ്രവര്‍ത്തനം എസ് വൈ എസ് സോണ്‍, സര്‍ക്കിള്‍ കമ്മിറ്റികള്‍ ഏറ്റെടുക്കും. മഹല്ല്, മദ്റസ, സ്ഥാപന മേധാവികള്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരിലേക്കുള്ള മഹല്ല് സിറാജ് പദ്ധതി എസ്.എം.എയും എസ്.ജെ.എമ്മും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കും. ഗവേഷകര്‍, ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ സ്റ്റുഡന്റ്സ് സിറാജിലൂടെ എസ് എസ് എഫ് സിറാജ് വരിക്കാരാക്കും. പ്രവാസിവീടുകളിലേക്ക് പ്രവാസലോകത്ത് നിന്ന് വരിചേര്‍ക്കുന്ന പ്രവാസി സിറാജ് പദ്ധതിക്ക് സോണില്‍നിന്നുള്ള ഐ.സി.എ.ഫ്, ആര്‍.എസ്.സി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. യൂനിറ്റ് കേന്ദ്രീകരിച്ചുള്ള സ്‌ക്വാഡ് വര്‍ക്കുകള്‍ക്കൊപ്പം ഈ ആറിന പദ്ധതികള്‍കൂടി ചേരുന്നതോടെ ക്യാമ്പയിന്‍ സര്‍വതലസ്പര്‍ശിയാകും.

വായനാപക്ഷം ക്യാമ്പയിന്‍ ഉദ്ഘാടനം ഒക്ടോബര്‍ 1ന് അയിലക്കാട് ശൈഖ് സഈദ് സിറാജുദ്ദീന്‍ ഖാദിരി(റ)യുടെ സവിധത്തില്‍ നടക്കും. തിങ്കളാഴ്ച വൈകിട്ട് ഇത് സംബന്ധിച്ച് ചേര്‍ന്ന പ്രമോഷന്‍ കൗണ്‍സില്‍ പ്രത്യേക യോഗം ജില്ലാ ചെയര്‍മാന്‍ ഇ.വി. അബ്ദുറഹ് മാന്‍ ഉദ്ഘാടനം ചെയ്തു. സി. എം. ഉമര്‍ അറക്കല്‍ അദ്ധ്യക്ഷനായി. അബ്ദുല്‍ ജലീല്‍ അഹ്സനി, ഗസല്‍ റിയാസ് സി. പി. പദ്ധതികള്‍ അവതരിപ്പിച്ചു. അഷ്റഫ് അഹ്സനി ആനക്കര, ഒറവില്‍ ഹൈദര്‍ മുസ്ലിയാര്‍, കുഞ്ഞാപ്പ ഹാജി, അബ്ദുല്‍ കബീര്‍ അഹ്സനി, ആര്‍.എസ്.സി. യുഎഇ നാഷനല്‍ സെക്രട്ടറി മുസ്തഫ കൂടല്ലൂര്‍, അഫ്സല്‍ യു.എ. സംബന്ധിച്ചു. കോഡിനേറ്റര്‍ ഫസല്‍ കൂറ്റനാട് സ്വാഗതവും ഷെബീര്‍ കെ. നന്ദിയും പറഞ്ഞു.

Latest