Connect with us

Covid19

സംസ്ഥാനത്ത് അതിരൂക്ഷ സാഹചര്യം; ആള്‍ക്കൂട്ടം കര്‍ശനമായി തടയണമെന്ന് ഐ എം എ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ). അതിരൂക്ഷമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു. വളരെ ഗുരുതരാവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും എല്ലാവരും അതീവ ജാഗ്രതയോടെ നിലകൊള്ളേണ്ട ഘട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനാണ് പരമ പ്രാധാന്യം നല്‍കേണ്ടതെന്നതിനാല്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് കര്‍ശനമായി തടയണം. സര്‍ക്കാറും ജനങ്ങളും ഇക്കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തണം. വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് സംസ്ഥാനം പോകാതിരിക്കണമെങ്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ചികിത്സ വരും ദിവസങ്ങള്‍ സങ്കീര്‍ണമാകുമെന്നും ഐ എം എ മുന്നറിയിപ്പ് നല്‍കി.

---- facebook comment plugin here -----

Latest