Connect with us

Covid19

വൈറസിനെ വെല്ലുവിളിച്ച ലോകത്തെ ഏക രാഷ്ട്രീയ മുന്നണിയാണ് യു ഡി എഫ് എന്ന് തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് കാലത്ത് സമരങ്ങള്‍ ശക്തമാക്കുകയും ഒടുവില്‍ പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്ത യു ഡി എഫിനെ കടന്നാക്രമിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. തങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന പകര്‍ച്ചവ്യാധിവ്യാപന സമരങ്ങള്‍കൊണ്ട് ഒരു ലാഭവുമുണ്ടാകില്ലെന്നും ഉണ്ടാകുന്ന നഷ്ടം താങ്ങാനാവാത്തതായിരിക്കുമെന്നും ഒടുവില്‍ യു ഡി എഫ് തിരിച്ചറിഞ്ഞു. കുതിച്ചുയരുന്ന രോഗവ്യാപനത്തിന് തങ്ങള്‍ മാത്രമാണ് ഉത്തരവാദി എന്ന് കേരളീയരോട് സമ്മതിച്ചുകൊണ്ട്, യു ഡി എഫ് പ്രത്യക്ഷസമരങ്ങളില്‍ നിന്ന് പിന്മാറുന്നു. ഈ അപേക്ഷ അവര്‍ക്കു മുന്നില്‍ പലയാവര്‍ത്തി ഉന്നയിച്ചതാണ്. പുറംകാലു കൊണ്ട് തൊഴിച്ച് അവരതു പുച്ഛിച്ചു തള്ളിയെന്നും മന്ത്രി തുറന്നടിച്ചു. ഫേസ്ബുക്കിലാണ് മന്ത്രി വിമര്‍ശമുന്നയിച്ചത്.

കേരളത്തില്‍ കോവിഡ് വ്യാപനം ഇത്രയ്ക്ക് രൂക്ഷമാക്കിയത് യു ഡി എഫിന്റെ വീണ്ടുവിചാരമില്ലാത്ത സമരങ്ങളാണ് എന്ന് നാടൊന്നാകെ മനസിലാക്കിക്കഴിഞ്ഞു. ജനകീയ കോടതിയുടെ പ്രതിക്കൂട്ടില്‍ തലകുനിച്ചു നില്‍ക്കുകയാണ് യു ഡി എഫ് നേതാക്കള്‍. ഇപ്പോഴെടുത്ത തീരുമാനം ഇത്രയും വൈകിപ്പിച്ചതിനും ഇതുവരെ നടത്തിയ പേക്കൂത്തുകള്‍ക്കും യു ഡി എഫ് കേരളീയരോട് മാപ്പു പറയണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതു സമരാവശ്യം നേടിയെടുത്തിട്ടാണ് ഇപ്പോള്‍ സമരരംഗത്തു നിന്ന് യുഡിഎഫ് പിന്മാറുന്നത്? ആരും രാജിവെച്ചിട്ടില്ല. ഒരു സമരക്കാരോടും ആരും ചര്‍ച്ച പോലും നടത്തിയിട്ടില്ല. സമരത്തിന്റെ ഭാഗമായി ഒരു നേട്ടവും യു ഡി എഫിന് അവകാശപ്പെടാനില്ല. പിന്നെന്തിനീ പിന്മാറ്റം?
പ്രശ്‌നം ഗുരുതരമാണെന്ന് അവര്‍ തിരിച്ചറിയുന്നു. കള്ളപ്പേരില്‍ കൊവിഡ് ടെസ്റ്റ് നടത്തിയതും തുടര്‍ന്നു നടത്തിയ നിര്‍ലജ്ജ ന്യായീകരണവും വിലപ്പോയില്ല എന്ന് യു ഡി എഫ് നേതാക്കള്‍ക്ക് ബോധ്യമായെന്നും അദ്ദേഹം വിമര്‍ശിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/thomasisaaq/posts/3968798323136279 

Latest