Connect with us

Malappuram

തിരൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

|

Last Updated

തിരൂർ | തിരൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരൂർ പോലീസ് ലൈനിൽ പഞ്ചമി സ്കൂളിന് സമീപത്തെ മെയിൻ റോഡിൽ രാവിലെ പതിനൊന്ന് മുപ്പതോടെയാണ് സംഭവം. കെ എൽ 55, ബി 1862 നമ്പറിലുള്ള ബി പി അങ്ങാടി സ്വദേശി കെ അബ്ദുൾഹമീദിൻെറ കാറാണ് അഗ്നിക്കിരയായത്.

തിരൂരിൽ നിന്ന് മാങ്ങാട്ടിരിയിലേക്ക് വരികയായിരുന്നു. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരൂർ ഫയർ സ്റ്റേഷൻ ഓഫീസർ കെ പ്രമോദ് കുമാർ, അസിസ്റ്റൻെറ് സുനിൽ കുമാർ, നൂറുൽ ഹിലാൽ, മുകേഷ്, ഷാഫി, അൻവർ സാദത്ത് എന്നിവരടങ്ങുന്ന അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

Latest