Connect with us

Kerala

ലൈഫ് മിഷന്‍: ഫ്‌ളാറ്റ് നിര്‍മാണം നിര്‍ത്തിവച്ച് യൂണിടാക്

Published

|

Last Updated

തൃശൂര്‍ | വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഫ്ളാറ്റ് നിര്‍മാണം യൂണിടാക് നിര്‍ത്തിവച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് ലൈഫ് മിഷന് കത്ത് നല്‍കിയിട്ടുണ്ട്.
ആറ് മാസത്തോളമായി യു എ ഇയുമായുള്ള
ആശയവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി ഉണ്ടായിരിക്കുകയാണെന്നും ലൈഫ് മിഷന് അയച്ച കത്തില്‍ യൂണിടാക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സി ബി ഐ കേസെടുത്ത സാഹചര്യത്തിലാണ് കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കാന്‍ തങ്ങളോട് നിര്‍ദേശിച്ചതെന്നാണ്തൊഴിലാളികള്‍ പറയുന്നത്. കേസ് സംബന്ധിച്ച തുടര്‍നടപടികള്‍ അറിഞ്ഞതിനു ശേഷമാവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാമുണ്ടാവുകയെന്നാണ് സൂചന. മൂന്നൂറോളം തൊഴിലാളികളാണ് ഫ്ളാറ്റ് നിര്‍മാണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ളത്.

അതിനിടെ, ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയില്‍ സി ബി ഐ അന്വേഷണ സംഘം പരിശോധന നടത്തി. ഇവിടെ നിന്ന് വിവിധ രേഖകള്‍ സി ബി ഐ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest