Connect with us

International

അതിര്‍ത്തി തര്‍ക്കം: അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ വന്‍ സംഘര്‍ഷം

Published

|

Last Updated

നഗോര്‍ണോ | അതിര്‍ത്തിയിലെ പ്രദേശത്തെ സംബന്ധിച്ച തര്‍ക്കം, അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലിലെത്തി. നഗോര്‍ണോ- കറാബാഖ് മേഖലയെ കുറിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സൈനികര്‍ തമ്മില്‍ വലിയ ഏറ്റുമുട്ടലാണ് നടന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

നഗോര്‍ണോ- കറാബാഖ് മേഖലയിലും അസര്‍ബൈജാനിലും അര്‍മേനിയയിലും സൈനിക നിയമം പ്രഖ്യാപിച്ചിട്ടുണ്ട്. 2016 മുതല്‍ ഇവിടെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. രാജ്യത്തുടനീളം സൈനിക നിയമം ഏര്‍പ്പെടുത്താനും കര്‍ഫ്യൂ ഏര്‍പ്പെടുത്താനും അസര്‍ബൈജാന്‍ പാര്‍ലിമെന്റ് അനുമതി നല്‍കി.

അതേസമയം, ചര്‍ച്ചക്ക് സൗകര്യമൊരുക്കാമെന്ന് ഇറാന്‍ അറിയിച്ചു. അസര്‍ബൈജാന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ തങ്ങളുടെ 16 സുരക്ഷാ സൈനികര്‍ മരിച്ചുവെന്ന് നഗോര്‍ണോ- കറാബാഖ് മേഖല അധികൃതര്‍ അറിയിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.