Connect with us

Organisation

തലപ്പാറ തങ്ങൾ: ആത്മീയതയും ആത്മാർഥതയും മേളിച്ച കർമയോഗി

Published

|

Last Updated

തിരൂരങ്ങാടി | സയ്യിദ് പി കെ എസ് തങ്ങളുടെ വിയോഗത്തോടെ സുന്നി പ്രസ്ഥാന നേതൃനിരയിലെ അമരക്കാരനെയാണ് നഷ്ടമായിട്ടുള്ളത്. സംഘകുടുംബത്തിലെ നെടുംതൂണുകളിലൊരായി നിൽക്കുന്നതോടൊപ്പം ഒരു സാധാരണക്കാരനായ പ്രവർത്തകൻ കൂടിയായിരുന്നു തലപ്പാറ തങ്ങളെന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന പി കെ എസ്  പൂക്കോയ തങ്ങൾ.
ആത്മീയതയും ആത്മാർഥതയും മേളിച്ച തങ്ങൾ ആത്മീയ മജ് ലിസുകളിൽ നിറസാന്നിധ്യവും ഒട്ടേറെ ആളുകൾക്ക് ആശാ കേന്ദ്രവുമായിരുന്നു. കേളത്തിലെ  പ്രസിദ്ധമായ സയ്യിദ് വംശമായ പാറക്കടവ് തുറാബ് കുടുംബത്തിലെ കാരണവർ കൂടിയായ തങ്ങൾ പരേതനായ സയ്യിദ് മുഹമ്മദ് കോയ തങ്ങളുടേയും സയ്യിദത്ത് ആഇശാ ബീവിയുടേയും മകനാണ്. അറിയപ്പെട്ട ആത്മീയ ചികിത്സകനും കിടയറ്റ ആയൂർവേദ, യൂനാനി ഡോക്ടറുമായിരുന്നു. 40 വർഷത്തിലേറെയായി തലപ്പാറയിലെ വീടിന് സമീപം ചികിത്സ നടത്തി വന്നു. നീറുന്ന പല പ്രശ്നങ്ങൾക്കും എല്ലാ വിഭാഗം ആളുകളും തങ്ങളെ സമീപിച്ചിരുന്നു.
സുന്നി പ്രസ്ഥാനത്തിൻ്റെ മുന്നണിപ്പോരാളിയായിരുന്ന തലപ്പാറ തങ്ങൾ കോഴിക്കോട് മർകസ്, മലപ്പുറം മഅദിൻ അടക്കമുള്ള സ്ഥാപനങ്ങളുടെ സജീവ പ്രവർത്തകനുമായിരുന്നു. സ്വന്തം നാട്ടിൽ ഒരു പ്രവർത്തകരെ റോളിലായിരുന്നു തങ്ങൾ മുട്ടിച്ചിറ മഹല്ലിൽ സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസയും, പള്ളിയും സ്ഥാപിക്കുകയും ചെയ്യുകയും സുന്നി സംഘടനകളെ കെട്ടുറപ്പോടെയും ശാസ്ത്രീയമായും ചലിപ്പിക്കുന്നതിനും കാർമികത്വം വഹിക്കുകയും ചെയ്തു. കാരന്തൂർ സുന്നി മർമകസ്, മലപ്പുറം മഅദിൻ കമ്മിറ്റി അംഗം, ഫറോക് ഖാദിസിയ്യ സെൻറർ, മുട്ടിച്ചിറ മജ്മഉ തസ്കിയ്യ, വെളിമുക്ക് വാദിബദ്ർ തുടങ്ങിയവയുടെ പ്രസിഡണ്ട് തുടങ്ങി ഒട്ടേറെ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
പരിസര പ്രദേശങ്ങളിലുള്ള പ്രവർത്തകർക്ക് എന്ത് വിഷയത്തിലും ഓടിച്ചെല്ലാനുള്ള ഇടമായിരുന്നു തങ്ങൾ. ഏതൊരാളോടും വശ്യമായും പുഞ്ചിരിയോടെയും പെരുമാറിയിരുന്ന തങ്ങളുടെ സ്വഭാവ മഹിമയും ഏവരും അംഗീകരിക്കുന്നതാണ്. തൻ്റെ മക്കളെയെല്ലാം അറിയപ്പെട്ട പണ്ഡിതൻമാരാക്കി വാർത്തെടുക്കുകയും അവരെ വൈജ്ഞാനിക- പ്രാസ്ഥാനിക പ്രവർത്തന രംഗത്ത് കൊണ്ടുവരികയും ചെയ്യാൻ തങ്ങൾക്ക് സാധിച്ചു. മയ്യിത്ത് മുട്ടിച്ചിറ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.