രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തി; മൂന്ന് സ്ത്രീകളുള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍

Posted on: September 27, 2020 3:48 pm | Last updated: September 27, 2020 at 6:19 pm

മുംബൈ | രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ അഞ്ചംഗ സംഘം പിടിയില്‍ .മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് അറസ്റ്റ് ചെയ്തത്.

അമ്പര്‍നാഥ് ടൗണ്‍ഷിപ്പിലെ സര്‍ക്കസ് ഗ്രൗണ്ടിന് സമീപത്തെ വീട്ടില്‍ നിന്നാണ് ഇവര്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയത്. സെപ്റ്റംബര്‍ 15നാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. കാണാതായ കുട്ടിയുടെ ചിത്രം പോലീസ് പുറത്ത് വിടുകയും ചെയ്തിരുന്നു.

ഒരു ഓട്ടോ ഡ്രൈവറാണ് കുട്ടിയെ മറ്റൊരു വീട്ടില്‍ കണ്ടെന്ന വിവരം പോലീസിന് നല്‍കിയത്. അന്വേഷണത്തില്‍ കുട്ടിയെ 70,000 രൂപക്ക് സംഘം കുട്ടിയെ ഇവിടെ വില്‍ക്കുകയായിരുന്നു എന്ന് മനസ്സിലായി.പിന്നാലെ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.