Kerala
സംസ്ഥാനത്തിന്റെ സുരക്ഷ ആവശ്യമില്ലെന്ന്; ഗണ്‍മാന്‍മാരെ കെ സുരേന്ദ്രന്‍ തിരിച്ചയച്ചു
 
             കോഴിക്കോട് | ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സുരക്ഷക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരിച്ചയച്ചു. രണ്ട് ഉദ്യോഗസ്ഥരെയാണ് സുരേന്ദ്രന്‍ തിരിച്ചയച്ചത്.
കോഴിക്കോട് | ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സുരക്ഷക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരിച്ചയച്ചു. രണ്ട് ഉദ്യോഗസ്ഥരെയാണ് സുരേന്ദ്രന്‍ തിരിച്ചയച്ചത്.
സുരക്ഷാഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കണമെന്നുമുള്ള ഇന്റലിജന്‍സ് നിര്‍ദേശപ്രകാരം കോഴിക്കോട് റൂറല്‍ പോലീസാണ് സുരേന്ദ്രന് രണ്ട് ഗണ്‍മാന്‍മാരെ അനുവദിച്ചത്. എന്നാല്‍ സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നല്‍കി ഇവരെ സുരേന്ദ്രന്‍ തിരിച്ചയക്കുകയായിരുന്നു.
സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി ഉത്തരവ് നല്‍കിയത്.
    ---- facebook comment plugin here -----						