Connect with us

Gulf

അസീറിൽ 300 കോടി റിയാൽ ചെലവിൽ റോഡുകൾ നവീകരിക്കും: ഗതാഗത മന്ത്രാലയം

Published

|

Last Updated

അസീർ | സഊദി  അറേബ്യയുടെ തെക്ക് -പടിഞ്ഞാറൻ  പ്രവിശ്യയായായ അസീറിൽ വികസന കുതിപ്പ് ലക്ഷ്യമിട്ട് 3 ബില്യൺ റിയാൽ ചിലവ് വരുന്ന 39 റോഡുകളുടെ നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

റോഡുകളുടെ രൂപകൽപ്പന, പരിപാലനം ഉൾപ്പെടെ 741 കിലോമീറ്ററിൽ  39 റോഡ് പദ്ധതികളാണ് ഉൾപ്പെടുന്നത്, രാജ്യത്ത് എട്ടും കൂടുതൽ തുരങ്ക റോഡുകളുള്ളതും ഈ മേഖലയിലാണ്. കൂടാതെ സഊദിയിലെ വിനോദ സഞ്ചാര ഭൂപടത്തിൽ പ്രത്യേക സ്ഥാനവുമാണുള്ളത്.

അവധി ആഘോഷങ്ങൾക്കായി വാരാന്ത്യങ്ങളിൽ നൂറുകണക്കിന് ആളുകളാണ് അസീറിലേക്ക് എത്തുന്നത്.
രാജ്യത്തെ ഏറ്റവും  ഉയർന്ന പ്രദേശമായ അസീറിലാണ്  ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം. തണുപ്പ് കാലാവസ്ഥയാണ്  ടൂറിസ്റ്റുകളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം,

Latest