Connect with us

Kerala

പാലാരിവട്ടം പാലം പൊളിക്കല്‍ തിങ്കളാഴ്ച ആംരഭിക്കും

Published

|

Last Updated

കൊച്ചി |  സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി പാലാരിവട്ടം മേല്‍പ്പാലം പൊളിക്കല്‍ നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് പാലം പൊളിക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി-ഡി എം ആര്‍ സി സംയുക്തയോഗത്തില്‍ തീരുമാനമായി. ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ പകലും രാത്രിയുമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. എട്ട് മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കുമെന്ന് ഡി എം ആര്‍ സി അറിയിച്ചു. ടാറ് ഇളക്കിമാറ്റുന്നതിനുള്ള പ്രാഥമിക ജോലികളാകും തിങ്കളാഴ്ച തുടങ്ങുക.

പാലം പൊളിച്ചുപണിയുന്നതിന് ഡി എം ആര്‍ സി ക്ക് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. മെട്രോമാന്‍ ഇ ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുക. മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള തുകയില്‍ ബാക്കിവന്ന പണത്തില്‍ നിന്നും പാലംപൊളിച്ചുപണി തുടങ്ങുമെന്ന് നേരത്തെ ഇ ശ്രീധരന്‍ സര്‍ക്കാറിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.