സ്വത്തുക്കള്‍ കൈമാറ്റം ചെയ്യരുത്; ബിനീഷ് കോടിയേരിക്ക് ഇ ഡിയുടെ നോട്ടീസ്

Posted on: September 26, 2020 9:42 am | Last updated: September 26, 2020 at 4:20 pm

കൊച്ചി | സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. സ്വത്ത് വിവരങ്ങള്‍ നല്‍കണം. അനുമതിയില്ലാതെ സ്വത്ത് കൈമാറ്റം ചെയ്യരുത് എന്നും നോട്ടീസിലുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് നോട്ടീസ്. ബിനീഷിന്റെ ആസ്തികള്‍ കൈമാറ്റം ചെയ്യരുതെന്ന് രജിസ്‌ട്രേഷന്‍ വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ അക്കൌണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ബേങ്കുകള്‍ക്കും ഇഡി കത്ത് നല്‍കിയെന്നാണ് വിവരം. ബിനീഷന്റെ സ്വത്തുവക്കകള്‍ സംബന്ധിച്ച പൂര്‍ണവിവരം ശേഖരിക്കാനും ഇഡി നടപടിയാരംഭിച്ചിട്ടുണ്ട്.

ഈ മാസം ഒന്‍പതിന് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.