Connect with us

National

യു എന്‍ പൊതുസഭയില്‍ ഇമ്രാന്‍ഖാന്റെ പ്രസംഗം ഇന്ത്യ ബഹിഷ്‌കരിച്ചു

Published

|

Last Updated

ജനീവ | യു എന്‍ പൊതുസഭയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ പ്രതിനിധിയായ മിജിതോ വിനിദോ ഇറങ്ങിപ്പോയത്. മനുഷ്യാവകാശം, ഭീകരവാദത്തിന്റെ നഴ്സറിയായ പാകിസ്താനില്‍ നിന്നും പഠിക്കേണ്ടെന്ന് ഇന്ത്യയുടെ പ്രതികരണം.

ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ സമിതിയുടെ 45ാം കൗണ്‍സില്‍ യോഗത്തില്‍ ജനീവയിലെ ഇന്ത്യന്‍ മിഷന്റെവ് ആദ്യ സെക്രട്ടറിയായ സെന്തില്‍ മനുഷ്യനും അവന്റെ അവകാശത്തിനും വിലനല്‍കാത്ത രാജ്യമാണ് പാകിസ്താന്‍ എന്ന് വ്യക്തമാക്കി. ഇത്തരം ഒരു രാജ്യത്തിന് മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിയ്ക്കാന്‍ പോലും അര്‍ഹത ഇല്ല. മനുഷ്യാവകാശത്തിന്റെയല്ല ഭീകരവാദത്തിന്റെ വക്താക്കളാണ് പാകിസ്താനെന്നും അദ്ദേഹം പറഞ്ഞു.

പാക്ക് പ്രസിഡന്റിന്റെ വില കുറഞ്ഞ നയതന്ത്ര പ്രസ്താവന ദുഷിച്ച കാപട്യങ്ങളുടെ മറ്റൊരു നീണ്ട നിരയാണെന്നും വ്യക്തിപരമായ ആക്രമണങ്ങള്‍, ഇന്ത്യയ്‌ക്കെതിരെയുള്ള യുദ്ധസന്നാഹം, ന്യൂനപക്ഷ ദ്രോഹം, അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം തുടങ്ങിയവയ്ക്കുള്ള ശക്തമായ തിരിച്ചടിക്കായി സജ്ജമായിരിക്കാനുംയുഎന്നിലെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് യുഎന്‍ പൊതുസഭ ചര്‍ച്ച തുടങ്ങിയത്. ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് രാഷ്ട്ര നേതാക്കള്‍ പങ്കെടുക. വെള്ളിയാഴ്ചയായിരുന്നു ഇമ്രാന്‍ഖാന്റെ പ്രസംഗം.

അതേസമയം യുഎന്‍ പൊതുസഭയെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. 75 മത് സമ്മേളനത്തെ ആണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. ഭീകരവാദം, കൊറോണാ സാഹചര്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കും.

Latest