Ongoing News
ദമാം വാഹനാപകത്തിൽ മരണപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

ദമാം | കഴിഞ്ഞ ദിവസം ദമാം ദഹ്റാൻ മാളിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പ്രിയപ്പെട്ടവരുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണുന്നതിനായി നിരവധി പേരാണ് ദമാം സെൻട്രൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് എത്തിയത്. മൂന്ന് പേരുടെയും ജനാസ ദമാം എയർപോർട്ട് റോഡിലെ മഖ്ബറയിലാണ് ഖബറടക്കം നടന്നത്. മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നാനാതുറകളില്‍ നിന്നും നിരവധി പേരാണ് ഖബറടക്ക ചടങ്ങുകളിൽ പങ്കെടുത്തത്. ദമാം ഇന്ത്യൻ സ്‌കൂൾ പൂർവ്വ
വിദ്യാർഥികളായിരുന്നു മൂന്ന് പേരും
കോഴിക്കോട് മിനി ബൈപാസിൽ കണ്ണഞ്ചേരി പാറക്കാട് മാളിയേക്കൽ മുഹമ്മദ് റഫിയുടെ മകൻ മുഹമ്മദ് സനദ് (22), വയനാട് കുഞ്ഞോം ചക്കര വീട്ടിൽ അബൂബക്കറിന്റെ മകൻ അൻസിഫ് (22), മലപ്പുറം താനൂർ കുന്നുമ്പുറം തൈക്കാട് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22) എന്നിവർ വ്യഴാഴ്ച പുലർച്ചെയാണ് വാഹനാപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ തട്ടിമറിയുകയും ഇടിയുടെ ആഘാതത്തിൽ മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.